Kerala

ഐബി ഉദ്യോഗസ്ഥക്കൊപ്പം സുകാന്ത് രാജസ്ഥാനിലെ ഹോട്ടലിലും തങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐബി ഉദ്യോഗസ്ഥയുമായി പ്രതി സുകാന്ത് രാജസ്ഥാനിലെ ഉദയ്പൂരിൽ രണ്ട് ദിവസം താമസിച്ചതായി പോലീസ് പറഞ്ഞു. ഇയാളുമായി ഇവിടെ പോലീസ് തെളിവെടുപ്പ് നടത്തി. രണ്ട് ഹോട്ടലുകളിലായി ഓരോ ദിവസം ഇവർ താമസിച്ചതിന്റെ തെളിവുകൾ കണ്ടെത്തി

യുവതിയുമായി താൻ സൗഹൃദത്തിലായിരുന്നുവെന്നും ഇതിന്റെ ഭാഗമായിരുന്നു യാത്രകളെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. രാജസ്ഥാനിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ പോലീസ് സുകാന്തുമായി തമിഴ്‌നാട്ടിലേക്ക് തിരിച്ചു. യുവതിക്കൊപ്പം തമിഴ്‌നാട്ടിലും സുകാന്ത് സന്ദർശനങ്ങൾ നടത്തിയിരുന്നു

തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കി 21ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. മറ്റ് സ്ത്രീകളുമായും സുകാന്തിന് ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

See also  കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു; 9 പേർക്ക് പരുക്ക്

Related Articles

Back to top button