World

ഒപ്റ്റിമസ് റോബോ: ആശയം കട്ടതാണെന്ന ആരോപണവുമായി ഹോളിവുഡ് സംവിധായകന്‍ അലക്‌സാണ്ടര്‍ പ്രോയാസ്

ലോസ് ആഞ്ചല്‍സ്: ഒപ്റ്റിമസ് റോബോയെന്ന ഇലോണ്‍ മസ്‌ക്കിന്റെ പുതിയ റോബോട്ട് തങ്ങളുടെ ആശയം കട്ടാണ് രൂപകല്‍പന ചെയ്തതെന്ന് ആരോപണവുമായി ഹോളിവുഡ് സംവിധായകന്‍ അലക്‌സാണ്ടര്‍ പ്രോയസ് രംഗത്തെത്തി. ഇലോണ്‍ പുതിയ ഉല്‍പന്നം പരിചയപ്പെടുത്തിയ ഉടനെയാണ് ആരോപണം വന്നിരിക്കുന്നത്. ദി ക്രോ, ഡാര്‍ക്ക് സിറ്റി, ഐ, റോബോട്ട്, നോയിങ് എന്നീ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ് ഓസ്‌ട്രേലിയന്‍ ഫിലിം മേക്കറായ അലക്‌സാണ്ടര്‍ പ്രോയാസ്.

എക്‌സിലൂടെയാണ് പ്രോയാസ് മസ്‌ക്കിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ സിനിമയിലെ റോബോട്ട്‌സ് ആന്റ് ഫ്യൂച്ചറിസ്റ്റിക് വെഹിക്കിള്‍സിന്റെ സൈഡ് ബൈ സൈഡ് ചിത്രങ്ങളും ആരോപണത്തിന്റെ സാധൂകരണത്തിനായി അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. മസ്‌കിന്റെ സൈബര്‍ കാറിന്റെ ആശയവും തന്റെ സിനിമയാണ്.
ഹേ മസ്‌ക്, ദയവായി താങ്കള്‍ എന്റെ ഡിസൈന്‍ തിരിച്ചുതരൂവെന്ന അഭ്യര്‍ഥനയോടെയാണ് പോസ്്റ്റ് പങ്കുവെച്ചിരിക്കുന്നത്.

The post ഒപ്റ്റിമസ് റോബോ: ആശയം കട്ടതാണെന്ന ആരോപണവുമായി ഹോളിവുഡ് സംവിധായകന്‍ അലക്‌സാണ്ടര്‍ പ്രോയാസ് appeared first on Metro Journal Online.

See also  ഇസ്രായേൽ ആക്രമണത്തിൽ ശവപ്പറമ്പായി ഗാസ; മരണസംഖ്യ 342 ആയി ഉയർന്നു, 600ലേറെ പേർക്ക് പരുക്ക്

Related Articles

Back to top button