World

അമേരിക്കയിൽ ട്രംപ് വീണ്ടും അധികാരത്തിലേക്ക്; റിപബ്ലിക്കൻ ക്യാമ്പിൽ ആഘോഷം തുടങ്ങി

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയത്തിലേക്ക്. 248 ഇലക്ടറൽ വോട്ടുകളുമായി റിപബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് മുന്നേറ്റം തുടരുകയാണ്. അതേസമയം 214 ഇലക്ടറൽ വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന് ഇതുവരെ ലഭിച്ചത്

വിജയം ട്രംപിനൊപ്പമാണെന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്. നിർണായകമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്. നോർത്ത് കരോലീന, ജോർജിയ സംസ്ഥാനങ്ങളിൽ ട്രംപ് വിജയം ഉറപ്പിച്ച് കഴിഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങൾ കൂടാതെ അരിസോണ, നെവാഡ, പെൻസിൽവാനിയ, മിഷിഗൺ, വിസ്‌കോൻസൻ എന്നിവയാണ് സ്വിംഗ് സ്‌റ്റേറ്റുകൾ

സ്വിംഗ് സ്‌റ്റേറ്റുകളിൽ നോർത്ത് കരോലീന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപിനൊപ്പം നിൽക്കുന്നതാണ് കാണുന്നത്. 2025 ജനുവരി ആറിനാണ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വരിക

See also  വൈറ്റ് ഹൗസിലെ തല്ലിന് പിന്നാലെ ട്രംപിന്റെ കടുത്ത നീക്കം; യുക്രൈനുള്ള സൈനിക സഹായം അവസാനിപ്പിച്ചു

Related Articles

Back to top button