World

പാക്കിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് 26 മരണം

പാക്കിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരൻമാരടക്കം 26 പേർ മരിച്ചു. ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിലാണ് സംഭവം.

ഗിൽജിത്ത്-ബാൾട്ടിസ്ഥാനിലെ അസ്‌തോറിൽ നിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

ചികിത്സയിലിരിക്കെയാണ് വധു മരിച്ചത്. നദിയിൽ നിന്ന് 13 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.

See also  അൽ ജസീറ മാധ്യമപ്രവർത്തകരുടെ സംസ്കാരം ഗാസയിൽ നടന്നു

Related Articles

Back to top button