World

ജി20 ഷെര്‍പ മീറ്റിങ്ങില്‍ യുഎഇ പങ്കെടുത്തു

റിയോഡി ജനീറോ: ബ്രസീലില്‍ നടന്ന ജി20 ഷെര്‍പ മീറ്റിങ്ങില്‍ യുഎഇ പങ്കെടുത്തു. ബ്രസീലിലെ യുഎഇ സ്ഥാനപതി സാലിഹ് അല്‍ സുവൈദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലാമത് ജി20 ഷെര്‍പ മീറ്റിങ്ങില്‍ പങ്കെടുത്തത്. ഇന്നും നാളെയുമായി റിയോഡി ജനീറോയില്‍ നടക്കുന്ന ജി20 ലീഡേഴ്‌സ് സമ്മിറ്റ്’സ് ഡിക്ലറേഷന്റെ ഭാഗമായാണ് 12 മുതല്‍ 17 വരെ ആലോചനകള്‍ക്കും സമ്മിറ്റിന്റെ ഡ്രാഫ്റ്റിങ്ങിനുമായി ഷെര്‍പ മീറ്റിംങ് സംഘടിപ്പിച്ചത്.

ഡ്രാഫ്റ്റ് ഡിക്ലറേഷനില്‍ രാജ്യാന്തര രംഗത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങള്‍, വിശപ്പ്, പട്ടിണി എന്നിവക്കെതിരായ പോരാട്ടം, എനര്‍ജി ട്രാന്‍സിഷന്‍, സുസ്ഥിര വികസനം, ലോക വ്യാപകമായി ഭരണരംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തുക.

The post ജി20 ഷെര്‍പ മീറ്റിങ്ങില്‍ യുഎഇ പങ്കെടുത്തു appeared first on Metro Journal Online.

See also  പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് സൂചന, യുഎസ് കനത്ത ജാഗ്രതയിൽ

Related Articles

Back to top button