ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ യു എസില്‍ കസ്റ്റഡിയില്‍

ഗ്യാങ്സ്റ്റര്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനും നടന്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെയുണ്ടായ വെടിവെയ്പ്പിലും എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വധക്കേസിലും പ്രതിയായ അന്‍മോല്‍ ബിഷ്ണോയിയെ യു എസിലെ കാലിഫോര്‍ണിയയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം ആദ്യം അന്‍മോലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ലോറന്‍സ് ബിഷ്ണോയിയുടെ സഹായിയെന്ന് അവകാശപ്പെടുന്ന മറ്റൊരു പ്രതി പഞ്ചാബില്‍ നിന്ന് പിടിയിലായിട്ടുണ്ട്.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും മറ്റ് 18 ക്രിമിനല്‍ കേസുകളും അന്‍മോലിനെതിരെയുണ്ട്. അന്‍മോല്‍ ബിഷ്ണോയിയെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
The post ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ യു എസില്‍ കസ്റ്റഡിയില്‍ appeared first on Metro Journal Online.