Kerala

സിപിഎമ്മിലെ പോലെ വടംവലിയില്ല; മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി വഴക്കിടാൻ ഇല്ലെന്ന് സതീശൻ

മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കാൻ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ല. പിണറായി പരിണിതപ്രജ്ഞനായ നേതാവാണ്. ശൈലിയോടും നയത്തോടും മാത്രമാണ് എതിർപ്പെന്നും സതീശൻ പറഞ്ഞു

കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ല. ഒരു നേതാവിനെ ഉയർത്തിക്കാണിച്ചല്ല കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം. എഐസിസിയുടെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക

സിപിഎമ്മിലെ പോലെ ഒരു വടംവലിയും കോൺഗ്രസിലുണ്ടാകില്ല. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. സിപിഎമ്മിൽ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ആരുമില്ല. എന്നാൽ കോൺഗ്രസ് കൂട്ടായ നേതൃത്വത്തിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നും സതീശൻ പറഞ്ഞു
 

See also  ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കം; തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ

Related Articles

Back to top button