Kerala

തിരുവനന്തപുരത്ത് റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ദേഹത്തേക്ക് കാർ മറിഞ്ഞു; രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്‍റേയും കരിഷ്മയുടേയും മകൻ ഋതിക് ആണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.

പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റിയ കാര്‍ പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡോർ തുറന്ന് പിന്‍വശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മുകളിലേക്ക് കാര്‍ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുട്ടി മരിച്ചു. 3 കുട്ടികളുൾപ്പെടെ 7 പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

The post തിരുവനന്തപുരത്ത് റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ദേഹത്തേക്ക് കാർ മറിഞ്ഞു; രണ്ടര വയസുകാരന് ദാരുണാന്ത്യം appeared first on Metro Journal Online.

See also  വൈദ്യുതി മുടക്കം: നഷ്ടപരിഹാരത്തിന് ഉപഭോക്താവിന് അവകാശമുണ്ടെന്നത് ബോര്‍ഡ് മറച്ചുവയ്ക്കുന്നു

Related Articles

Back to top button