Kerala

കോഴിക്കോട് നിയന്ത്രണം വിട്ട വാൻ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരുക്ക്

കോഴിക്കോട് നരിക്കുനിയിൽ നിയന്ത്രണം വിട്ട വാൻ ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെയാണ് അപകടം. നരിക്കുനി നെല്യേരിത്താഴം ജംഗ്ഷനിലാണ് സംഭവം. വാൻ നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു

വാഹനത്തിന്റെ ഡ്രൈവർക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരിക്കുനിയിൽ നിന്ന് പൂനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചളിക്കോട് സ്വദേശി സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ ഹോട്ടലിന്റെ മുൻവശം തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് വിവരം.

See also  പിതാവിനൊപ്പം സ്‌കൂട്ടറിൽ പോകവെ റോഡിലേക്ക് വീണു; ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

Related Articles

Back to top button