Local

ഊർങ്ങാട്ടിരിയിൽ കുഴിമണ്ണ അഗ്രോ സർവീസ് സെന്റർ ബ്ലോക്ക് തല ഉപദേശക സമിതി യോഗം

ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി കൃഷിഭവനിൽ കുഴിമണ്ണ അഗ്രോ സർവീസ് സെന്റർ ബ്ലോക്ക് തല ഉപദേശക സമിതി യോഗം പി.കെ. ബഷീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർപേഴ്സൺ ആമിനക്കുട്ടി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ, കുഴിമണ്ണ അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. കർഷകർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു.

അരീക്കോട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഹരിദാസ് പുല്പറ്റ, ബ്ലോക്ക് അംഗങ്ങളായ മുജീബ് കാവനൂർ, എം.സി. കുഞ്ഞാപ്പു, ശിബിൻലാൽ, രത്നകുമാരി, ബീന, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി.പി. സഫിയ, ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻറ്‌ സി. ജിഷ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അഗ്രോ സർവീസ് സെൻറർ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

See also  ഒന്നാംസ്ഥാനവും എ ഗ്രേഡും പന്നിക്കോടിന് അഭിമാനമായി ഹന്ന ഉസ്മാൻ

Related Articles

Back to top button