സൗദിയിലെ വിദേശനിക്ഷേപം 1.2 ട്രില്യണ്‍ റിയാല്‍ ആയി ഉയര്‍ന്നതായി അധികൃതര്‍

റിയാദ്: രാജ്യത്തേക്ക് വിദേശനിക്ഷേപം എത്തിക്കാന്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിക്കുന്ന സൗദിയില്‍ ഇതുവരെ എത്തിയത് 1.2 ട്രില്യണ്‍ റിയാലിന്റെ വിദേശ നിക്ഷേപം. ആഗോള തലത്തിലെ പ്രമുഖ കമ്പനികളില്‍ 600 എണ്ണം തങ്ങളുടെ മേഖല ആസ്ഥാനം സൗദിയിലേക്ക് മാറ്റിയതായി സൗദി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യം നിക്ഷേപ സൗഹൃദം ആണെന്നാണ് ഇത് വെളിപ്പെടുത്തുന്നത്.
2018 2019 കാലയളവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വെറും 4,000 നിക്ഷേപ ലൈസന്‍സുകളാണ് സൗദി വിദേശികള്‍ക്കായി നല്‍കിയിരുന്നത്. 2018 2019 കാലഘട്ടത്തില്‍ 4,000 നിക്ഷേപ ലൈസന്‍സുകള്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇന്ന് 40,000 ആയി വര്‍ധിച്ചിരിക്കുകയാണ്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഇഷ്ടമുള്ള ഒരു രാജ്യമായി സൗദി മാറി എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. മൊത്തം രാജ്യത്തിന് ലഭിച്ച വിദേശനിക്ഷേപത്തിന്റെ 72 ശതമാനം എത്തിയിരിക്കുന്നത് സ്വകാര്യ മേഖലയില്‍ ആണ്. പൊതുമേഖലയിലേക്ക് വെറും 13 ശതമാനം ഫണ്ടേ സ്വീകരിച്ചിട്ടുള്ളൂവെന്നും മന്ത്രാലയം വിശദീകരിച്ചു.
The post സൗദിയിലെ വിദേശനിക്ഷേപം 1.2 ട്രില്യണ്‍ റിയാല്‍ ആയി ഉയര്‍ന്നതായി അധികൃതര്‍ appeared first on Metro Journal Online.