Gulf

ബാക്ടീരിയയുടെ സാന്നിധ്യം റോസ്റ്റഡ് ബീഫിന് വിലക്ക്

റിയാദ്: ആരോഗ്യത്തിന് ഹാനികരമാവുന്ന രീതിയില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ റോസ്റ്റഡ് ബീഫിന് സഊദി നിരോധനം ഏര്‍പ്പെടുത്തി. ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫിനെതിരേയാണ് നടപടി. ഈ ബീഫ് ബ്രാന്റ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

യുഎഇയില്‍നിന്നും സൗദിയിലേക്ക് എത്തിയ ബീഫിലാണ് ലബോറട്ടറി പരിശോധനയില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 2024 ഡിസംബര്‍ രണ്ടിന് പായ്ക്ക് ചെയ്തതും 2025 ഏപ്രില്‍ ഒന്നിന് കാലഹരണപ്പെടുന്നതുമായ ബീഫ് റോസ്റ്റിന്റെ രണ്ട്, മൂന്ന് കിലോഗ്രാം പാക്കേജുകളിലാണ് ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയത്. ലിസ്റ്റീരിയ മോണോസൈറ്റോജെനുകള്‍ ബാക്ടീരിയ ഉപഭോക്താക്കളില്‍ ആരോഗ്യപരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് എസ്എഫ്ഡിഎ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

The post ബാക്ടീരിയയുടെ സാന്നിധ്യം റോസ്റ്റഡ് ബീഫിന് വിലക്ക് appeared first on Metro Journal Online.

See also  പള്ളികൾക്ക് സമീപമുള്ള പാർക്കിംഗിന് ഓഗസ്റ്റ് മുതൽ 24 മണിക്കൂറും പണം നൽകണം; നമസ്കാര സമയങ്ങളിൽ സൗജന്യം

Related Articles

Back to top button