World

കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ഭൂപടം; പ്രതിഷേധത്തെ തുടർന്ന് മാപ്പ് പറഞ്ഞ് ഇസ്രായേൽ

ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തികൾ തെറ്റായി കാണിച്ച് ഭൂപടം പോസ്റ്റ് ചെയ്തതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്. ജമ്മു കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ചിത്രീകരിച്ചുള്ള ഭൂപടം പോസ്റ്റ് ചെയ്തതിലാണ് ക്ഷമാപണം.

ആ പോസ്റ്റ് ഒരു പ്രദേശത്തിന്റെ ചിത്രീകരണമാണ്. അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ പരാജയപ്പെട്ടു. ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്‌നങ്ങൾക്കും ക്ഷമ ചോദിക്കുന്നതായി ഐഡിഎഫ് എക്‌സിൽ കുറിച്ചു

ഇറാൻ ആഗോള ഭീഷണിയാണെന്ന് കാണിച്ച് ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രായേൽ സേന കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ചിത്രീകരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

The post കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ഭൂപടം; പ്രതിഷേധത്തെ തുടർന്ന് മാപ്പ് പറഞ്ഞ് ഇസ്രായേൽ appeared first on Metro Journal Online.


See also  തിരിച്ചടിച്ച് ഇസ്രായേൽ; ഇറാനിൽ കനത്ത വ്യോമാക്രമണം; ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനം

Related Articles

Back to top button