Kerala

രാജ്യത്തെ നശിപ്പിച്ച നെഹ്‌റു മുസൽമാൻ, അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നു: വിചിത്ര വാദവുമായി പിസി ജോർജ്

വർഗീയ പ്രസ്താവന നടത്തി, കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് പിസി ജോർജ്. മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളർത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റിൽ പാക്കിസ്ഥാന്റെ വിക്കറ്റ് പോകുമ്പോൽ ചിലർ അല്ലാഹു അക്ബർ വിളിക്കുന്നു. ഇതിന്റെ പേരിൽ പിണറായി കേസെടുത്താലും പ്രശ്‌നമില്ല

കേസ് കോടതിയിൽ തീർത്തോളാമെന്നും പിസി ജോർജ് പറഞ്ഞു. ഇടുക്കിയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പിസി ജോർജിന്റെ പരാമർശം. ഇന്ത്യ എന്ന പേര് തിരുത്തണം. ഇത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്ന് നടന്നാൽ ഒരു കാര്യവുമില്ല.

രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്‌റു എന്ന മുസൽമാനാണ്. ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു. നെഹ്‌റു ഭരണഘടനയിലൂടെ രാജ്യത്തെ തകർത്തെന്നും പിസി ജോർജ് പറഞ്ഞു.

The post രാജ്യത്തെ നശിപ്പിച്ച നെഹ്‌റു മുസൽമാൻ, അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നു: വിചിത്ര വാദവുമായി പിസി ജോർജ് appeared first on Metro Journal Online.

See also  ശ്വേത മേനോന് എതിരായ എഫ് ഐ ആർ സ്റ്റേ ചെയ്ത് ഹൈക്കോടതി; തുടർ നടപടികൾ തടഞ്ഞു

Related Articles

Back to top button