Kerala
മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ; കുട്ടികളെ സ്‌കൂളിലെത്തിച്ച് പോലീസ്

പത്തനംതിട്ടയിൽ മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. പിന്നാലെ നടുവഴിയിലായ സ്‌കൂൾ കുട്ടികളെ പോലീസ് തന്നെ സ്‌കൂളിലെത്തിച്ചു. ഇലന്തൂരിലെ സിഎംഎസ് സ്‌കൂളിലെ ഡ്രൈവർ ലിബിനെയാണ് മദ്യപിച്ചതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്
ബസിൽ വിദ്യാർഥികളുണ്ടായിരുന്നതിനാൽ പോലീസ് ഡ്രൈവർ തന്നെ കുട്ടികളെ സ്‌കൂളിലെത്തിച്ചു. പതിവ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യലഹരിയിലാണെന്ന് കണ്ടെത്തുകയായിരുന്നു
ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടികളെ സ്‌കൂളിലെത്തിച്ചു. ഡ്രൈവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
The post മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ; കുട്ടികളെ സ്‌കൂളിലെത്തിച്ച് പോലീസ് appeared first on Metro Journal Online.