Kerala

ഗവർണറെ അപമാനിച്ചു, പ്രോട്ടോക്കോൾ ലംഘിച്ചു; മന്ത്രി വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി രാജ്ഭവൻ. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ഗവർണറെ അപമാനിച്ചെന്നും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. പരിപാടിക്കിടെ പറയാതെ ഇറങ്ങിപ്പോയി. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു

മന്ത്രി തെറ്റായ മാതൃക സൃഷ്ടിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. മന്ത്രിയുടെയും ഗവർണറുടെയും കയ്യിൽ നിന്ന് അവാർഡ് വാങ്ങാനായി എത്തിയ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ് കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു മന്ത്രിയുടെ പ്രവർത്തി. ഇത് വിദ്യാർഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും രാജ്ഭവൻ ആരോപിച്ചു

അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി വേദിയിൽ ഭാരതാംബ ചിത്രം വെച്ചത് കണ്ടാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. ആർഎസ്എസിന്റെ കേന്ദ്രമായി രാജ്ഭവൻ മാറിയെന്ന് പുറത്തിറങ്ങിയ ശേഷം മന്ത്രി പറഞ്ഞിരുന്നു.

The post ഗവർണറെ അപമാനിച്ചു, പ്രോട്ടോക്കോൾ ലംഘിച്ചു; മന്ത്രി വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ appeared first on Metro Journal Online.

See also  സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവാകും: എ കെ ബാലന്‍

Related Articles

Back to top button