Local
ഡയാലിസിസ് സെന്ററിന് തുക കൈമാറി

അരീക്കോട്: അരീക്കോട് ഉഗ്രപുരത്ത് പ്രവർത്തിക്കുന്ന ഏറനാട് ഡയാലിസിസ് സെന്ററിന് തച്ചണ്ണ സ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഭാവന ₹25000 രൂപ സ്കൂൾ വാർഷികത്തിൽ വെച്ച് ഡയാലിസിസ് സെന്റർ ട്രസ്റ്റികളായ ടി മോഹൻദാസ്, ടി പി അൻവർ എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജിഷ വാസു, വാർഡ് മെമ്പർ യു സാജിത, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസ്നത്ത് കുഞ്ഞാണി, ബ്ലോക്ക് മെമ്പർ ജമീല അയ്യൂബ്, പിടിഎ പ്രസിഡന്റ് ത്രാവോട്ട് മുജീബ് റഹ്‌മാൻ, എ കുഞ്ഞൻ, എം പി മുഹമ്മദ്, ഉഴുന്നൻ ഹനീഫ, സ്കൂൾ ഹെഡ് മാസ്റ്റർ വി പി മുഹമ്മദ്, സ്കൂൾ ചാരിറ്റി കൺവീനർ അജയ്ഘോഷ് എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തിയിൽ സഹകരിച്ച മുഴുവൻ രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ഡയാലിസിസ് സെന്റർ ട്രസ്റ്റ് നന്ദി അറിയിച്ചു.