Kerala

കെനിയയിലെ ബസ് അപകടം: മരിച്ച അഞ്ച് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഖത്തർ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക് കൊണ്ടുപോകും. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ജനപ്രതിനിധികൾ അറിയിച്ചു.

ഇന്നലെയായിരുന്നു മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി നെയ്റോബി അധികൃതരുടെയും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് അധികൃതരുടേയും അനുമതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിച്ചത്

തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്) എന്നിവരായിരുന്നു അപകടത്തിൽ മരിച്ച മലയാളികൾ. ഇവരുടെ മൃതദേഹങ്ങളാണ് ഇന്ന് നെടുമ്പാശ്ശേരിയിൽ എത്തിക്കുക.

ഗീതയുടെ മൃതദേഹം കൊച്ചിയിൽ തന്നെയായിരിക്കും സംസ്‌കരിക്കുക. ഇവരുടെ മക്കൾ കൊച്ചിയിലാണ് താമസിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ജസ്നയുടേയും മകളുടേയും മൃതദേഹം സ്വദേശമായ പേഴക്കാപ്പള്ളിലേയ്ക്ക് കൊണ്ടും. പാലക്കാട് സ്വദേശിനി റിയ ആനിന്റേയും മകളുടേയും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

 

See also  കാസർകോട് വീടിന് മുന്നിലെ തോട്ടിൽ വീണ് എട്ട് വയസുകാരൻ മരിച്ചു

Related Articles

Back to top button