Local

കോളേജ് ലൈബ്രറിയിലേക്ക് ബ്രെയിൽ ഗ്രന്ഥങ്ങൾ നൽകി

കുനിയിൽ: കാഴ്ച പരിമിതരുടെ ഉന്നമനത്തിനുവേണ്ടി കഴിഞ്ഞ ഇരുപതു വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് കോളേജ് ലൈബ്രറികളിലേക്കു ബ്രെയിൽ ഗ്രന്ഥങ്ങൾ നൽകുന്നതിന്റെ ഭാഗമായി കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളേജ് ലൈബ്രറിയിലേക്കുള്ള ഗ്രന്ഥങ്ങളുടെ വിതരണം അസ്സബാഹ് സ്റ്റേറ്റ് പ്രസിഡന്റ് പി എ കരീം മാസ്റ്റർ ലൈബ്രേറിയൻ അമീന സലീക്കക്ക് നൽകി നിർവഹിച്ചു. എം കെ അമീർ സലാഹി അധ്യക്ഷത വഹിച്ചു. ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി എ റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ കെ എ നാസർ, അസ്സബാഹ് പി ർ ഒ പി അബൂബക്കർ അൻവാരി, അസിസ്റ്റന്റ് ലൈബ്രറിയൻ ഖമറുൽ ഇസ്ലാം, ഡോ: സുലൈമാൻ, ഡോ: മുഹമ്മദ് ഫവാസ്, ഡോ: ലബീബ, കെ നജീബ് എന്നിവർ സംസാരിച്ചു. എൻ എസ് എസ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതവും കോർഡിനേറ്റർ പ്രൊഫസർ പി അഷ്റഫ് സമാപന ഭാഷണവും നിർവ്വഹിച്ചു .

See also  ജി എം യു പി സ്കൂൾ മുണ്ടമ്പ്ര ഷീ ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു

Related Articles

Check Also
Close
Back to top button