Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ വടമ പാമ്പുമേക്കാട് കുന്നത്തുനാട് സ്വദേശി അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ(22) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സക്കിടെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി പറഞ്ഞത്

പിന്നാലെയാണ് 22കാരനായ പ്രതിയെ വടമയിൽ നിന്ന് പിടികൂടിയത്. ഇയാൾക്കതിരെ നേരത്തെ രണ്ട് പോക്‌സോ കേസും മയക്കുമരുന്ന് ഉപയോഗിച്ച കേസും വാഹനാപകട കേസും നിലവിലുണ്ട്.

See also  നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: മൂന്ന് സഹപാഠികളെ കസ്റ്റഡിയിലെടുത്തു

Related Articles

Back to top button