Kerala

ഗൂഗിൾ പേ വഴി 14,000 രൂപ കൈക്കൂലി; കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കണ്ണൂരിൽ കൈക്കൂലി കേസിൽ പോലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ. പയ്യാവൂർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെൻഡ് ചെയ്തത്.

മെയ് 13നാണ് നടപടിക്ക് ആധാരമായ സംഭവം. രാത്രികാല പട്രോളിംഗിനിടെ മദ്യലഹരിയിൽ വാഹനമോടിച്ച കോട്ടയം അതിരമ്പുഴ സ്വദേശി അഖിൽ ജോണിനെ ഇബ്രാഹിം പിടികൂടിയിരുന്നു. എന്നാൽ നോട്ടീസ് നൽകുകയോ സ്‌റ്റേഷനിൽ കൊണ്ടുപോകുകയോ ചെയ്യാതെ ഫോൺ നമ്പർ വാങ്ങി വിട്ടയച്ചു.

പിറ്റേന്ന് ഫോണിൽ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 14,000 രൂപയാണ് ഗൂഗിൾ പേ വഴി ഇത്തരത്തിൽ വാങ്ങിയത്. ഗുരുതരമായ അച്ചടക്ക ലംഘനം നടന്നുവെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ

See also  അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button