Kerala

5 ദിവസം കൂടി മഴ; 4 ജില്ലകൾക്ക് യെലോ അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇത് കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിന്‌ മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിൽ ന്യുനമർദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് വില‍യിരുത്തൽ.

ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ ജില്ലകളിലടക്കം മഴ ശക്തമായി തുടരുകയാണ്. പലയിടത്തും വ്യാപകമഴയും കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നദകളിൽ ജലനിരപ്പ് ഉയർന്നു.

നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയാറാവണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

See also  സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ നിന്ന് പാത്രങ്ങളും ഇരുമ്പും മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

Related Articles

Back to top button