മലയാള സിനിമക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ കാലവും ലഭിക്കുന്നത് നല്ല പ്രോത്സാഹനം: മോഹൻലാൽ

സിനിമാ നയത്തിന് ദിശാബോധം നൽകാൻ സിനിമാ കോൺക്ലേവിന് സാധിക്കുമെന്ന് മോഹൻലാൽ. നല്ല സിനിമ, നല്ല നാളെ, ജനാധിപത്യത്തിലൂന്നി രൂപീകരിക്കുന്ന കോൺക്ലേവിന് ആശംസകൾ. മലയാള സിനിമക്ക് എല്ലാക്കാലവും സർക്കാരിന്റെ ഭാഗത്ത് നിന്ന് നല്ല പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു
തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. സംസ്‌കാരിക വകുപ്പിനും മന്ത്രിക്കും അഭിനന്ദനം. കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് ചില പരിമിതികൾ ഉണ്ടാകാം. അത് കൂട്ടായ ചർച്ചയിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി
മലയാള സിനിമ ദൈവത്തിന്റെ സിനിമയാണെന്ന് നടി സുഹാസിനി പറഞ്ഞു. കോൺക്ലേവ് മാതൃകയാണ്, മലയാള സിനിമ എന്നും മാതൃകയാണെന്നും സുഹാസിനി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന സിനിമാ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
The post മലയാള സിനിമക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ കാലവും ലഭിക്കുന്നത് നല്ല പ്രോത്സാഹനം: മോഹൻലാൽ appeared first on Metro Journal Online.