Movies

മൈക്കൽ ബി ജോർദാന് മികച്ച നടനുള്ള ഓസ്‌കാർ; മികച്ച നടിയായി ജെസി ബക്ലി

98ാമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിക്കുന്നു. ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് പ്രഖ്യാപനം. മികച്ച നടനായി മൈക്കൽ ബി ജോർദാൻ തെരഞ്ഞെടുക്കപ്പെട്ടു. സിന്നേഴ്‌സിലെ പ്രകടനമാണ് അദ്ദേഹത്തിന് അക്കാദമി പുരസ്‌കാരത്തിന് അർഹനാക്കിയത്. വൺ ബാറ്റിൽ ആഫ്റ്റർ അനദർ സംവിധാനം ചെയ്ത പോൾ തോമസ് ആൻഡേഴ്‌സൺ ആണ് മികച്ച സംവിധായകൻ. ഹാംനെറ്റിലൂടെ ജെസി ബക്ലി മികച്ച നടിയായി. 

മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം നോർവേ സിനിമയായ സെന്റിമെന്റൽ വാല്യൂ ആണ്. യോക്കിം ട്രയറാണ് ചിത്രം സംവിധാനം ചെയ്തത്. സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ഓട്ടം ദുറാൾഡ് ആർകപോ സ്വന്തമാക്കി. ഛായാഗ്രഹണത്തിന് ഓസ്‌കാർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ്

വൺ ബാറ്റിൽ ആഫ്റ്റർ അനദറിലൂടെ മികച്ച എഡിറ്റിംഗ് പുരസ്‌കാരം ആൻഡി ജർഗേസനെ തേടിയെത്തി. മികച്ച ശബ്ദസന്നിവേശത്തിനുള്ള പുരസ്‌കാരം എഫ് വൺ ന് ആണ്. മികച്ച ഒറിജിനൽ സ്‌കോർ സിന്നേഴ്‌സിന് ലഭിച്ചു.. മിസ്റ്റർ നോബഡി എഗൈൻസ്റ്റ് പുടിൻ ആണ് മികച്ച ഡോക്യൂമെന്ററി ഫീച്ചർ ഫിലിം. മികച്ച വിഷ്വൽ എഫക്ട്‌സിനുള്ള പുരസ്‌കാരം അവതാർ: ഫയർ ആൻഡ് ഐസിന് ലഭിച്ചു. 

വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെട പ്രകടനത്തിലൂടെ ഷോൺ പെൻ മികച്ച സഹനടനായി. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം സിന്നേഴ്‌സ് സ്വന്തമാക്കി. റയാൻ കൂഗ്ലർക്കാണ് പുരസ്‌കാരം. മികച്ച അവലംബിത തിരക്കഥ വൺ ബാറ്റിൽ ആഫ്റ്റർ അനദറിലൂടെ പോൾ തോമസ് ആൻഡേഴ്‌സൺ സ്വന്തമാക്കി.
 

See also  സൂപ്പർമാൻ’ 650 മില്യൺ ഡോളർ നേടിയാലേ ലാഭകരമാകൂ എന്ന വാർത്തകൾ തെറ്റ്: ജെയിംസ് ഗൺ

Related Articles

Back to top button