Kerala

റെക്കോർഡ് ഉയരത്തിൽ നിന്നും തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് 560 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 75,000 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 9375 രൂപയായി. രണ്ട് ദിവസങ്ങൾക്കിടെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞു

ആഗസ്റ്റ് 8ന് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയിരുന്നു. അന്ന് പവന് 75,760 രൂപയും ഗ്രാമിന് 9470 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചത്

ഔൺസിന് 3400 ഡോളറിലേക്ക് ഉയർന്ന രാജ്യാന്തര സ്വർണവില 3377 ഡോളറിലേക്ക് താഴ്ന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 7745 രൂപയായി. വെള്ളി ഗ്രാമിന് 125 രൂപയിൽ തുടരുകയാണ്.

See also  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല

Related Articles

Back to top button