Local

വിയോഗം

കുനിയിൽ: കോലോത്തും തൊടി കുടിയായിൽ അബൂബക്കർ മാസ്റ്റർ (72) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം നാളെ (ശനി) രാവിലെ 9 മണിക്ക് കുനിയിൽ ഇരിപ്പാൻകുളം ജുമാ മസ്ജിദിൽ. ജിഎൽപി സ്കൂൾ പൊന്നാട്, ജി എം എൽ പി നൊട്ടപ്പുറം വേങ്ങര, ജി എൽ പി എസ് പത്തനാപുരം, ജി എൽ പി സ്കൂൾ കുനിയിൽ സൗത്ത് എന്നിവിടങ്ങളിൽ അറബിക് അധ്യാപകനായിരുന്നു. കുനിയിൽ അൻവാറുൽ ഇസ്‌ലാം മദ്റസയുടെ പ്രസിഡൻ്റായിരുന്നു.

ഭാര്യ: മൈമൂന വാഴക്കാട്. മക്കൾ: നിയാസ്, നശാത്ത്, നിശാന. മരുമക്കൾ: ജാനിഷ് ചേന്ദമംഗല്ലൂർ, ശബീബ അരീക്കോട്. സഹോദരങ്ങൾ: ഖദീജ വാക്കാലൂർ, പരേതരായ കുടിയായിൽ വീരാൻകുട്ടി, ആലിമമ്മദ്, കെ.ടി മുഹമ്മദ് സുല്ലമി, പാത്തുമ്മ കുനിയിൽ.

See also  ഹജ്ജ് മാനവ സാഹോദര്യത്തിൻ്റെ മഹനീയ മാതൃക

Related Articles

Back to top button