എത്ര ദിവസമായി നമ്പർ ചോദിക്കുന്നു, സുന്ദരിമാർ എല്ലാം ഇങ്ങനെയാണോ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റുകൾ പുറത്ത്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. യുവതിയുമായി നടത്തിയ ചാറ്റുകൾ പുറത്തായി. കോൺഗ്രസ് പാർട്ടിയിൽ തന്നെയുള്ള സഹപ്രവർത്തകയ്ക്ക് അയച്ച ചാറ്റുകളാണ് പുറത്തായത്. ഇന്നലെ യുവ നടി ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ നിരവധി ചാറ്റുകളും പരാതികളും രംഗത്തുവരികയാണ്
പാർട്ടിയിൽ കുഞ്ഞനിയനെ പോലെയാണ്, രാഷ്ട്രീയത്തിൽ സഹോദരനാണ് എന്നൊക്കെയാണ് യുവതി ചാറ്റിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് പറയുന്നത്. എന്നാൽ എത്ര ദിവസമായി നമ്പർ ചോദിക്കുന്നു, സുന്ദരിമാർ എല്ലാം ഇങ്ങനെയാ, സൗന്ദര്യമുള്ളതിന്റെ ജാഡയാണോ എന്നിങ്ങനെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റ്
2020ൽ നടന്ന ചാറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം ചോദിച്ച് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചേക്കുമെന്നാണ് വിവരം
The post എത്ര ദിവസമായി നമ്പർ ചോദിക്കുന്നു, സുന്ദരിമാർ എല്ലാം ഇങ്ങനെയാണോ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റുകൾ പുറത്ത് appeared first on Metro Journal Online.