Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിക്കാൻ നീക്കവുമായി ഷാഫി; ക്ലബുകളുടെയും സംഘടനകളുടെയും പരിപാടിയിൽ പങ്കെടുപ്പിക്കും

നിരവധി ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണമൊരുക്കാൻ ഉറച്ച് ഷാഫി പറമ്പിൽ എംപി. ഇന്നലെ പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നു. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം.

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നാണ് യോഗം ചർച്ച ചെയ്തത്. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.

മണ്ഡലത്തിൽ നിന്ന് ഏറെ കാലം വിട്ടുനിന്നാൽ പ്രതിസന്ധിയാകുമെന്ന് യോഗം വിലയിരുത്തി. ഇന്നലെ പാലക്കാട് എത്തിയ ഷാഫി പറമ്പിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല.

See also  കാസർകോട് മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു

Related Articles

Back to top button