Kerala

വിപി ശരത് പ്രസാദിനെ തരംതാഴ്ത്തിയെന്ന് വിവരം

തൃശ്ശൂർ സിപിഎമ്മിലെ ശബ്ദരേഖ വിവാദത്തിൽ പാർട്ടി നടപടി. ഡിവൈഎഫ്‌ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയെന്നും സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയെന്നുമാണ് വിവരം. കൂറ്ററാൽ ബ്രാഞ്ചിലേക്കാണ് താരംതാഴ്ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ശരത്തിനെ നീക്കുകയും ചെയ്തു

തൃശ്ശൂരിലെ മുതിർന്ന നേതാക്കളായ എംകെ കണ്ണനെതിരെയും എ സി മൊയ്തീനെതിരെയും ശരത് സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. സിപിഎം നേതാക്കൾ വലിയ ഡീലുകാരാണെന്നാണ് ശബ്ദരേഖയിൽ പറഞ്ഞിരുന്നത്. ഇത് സിപിഎമ്മിനെ വൻ പ്രതിസന്ധിയിലാക്കിയിരുന്നു

സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന് ശബ്ദരേഖയിൽ ശരത് പ്രസാദ് പറയുന്നു. നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ മിടുക്കരാണ്. എംകെ കണ്ണന് കോടാനുകോടിയുടെ സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് കണ്ണന്റെ കപ്പലണ്ടി കച്ചവടമാണെന്നും ശബ്ദരേഖയിൽ ശരത് പറയുന്നുണ്ട്.
 

See also  രക്ഷപ്പെടാനായി കിണറ്റിലേക്ക് ചാടി ഗോവിന്ദച്ചാമി; തൂക്കിയെടുത്ത് പുറത്തിട്ട് പോലീസ്

Related Articles

Back to top button