Kerala

അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ഇന്നത്തേക്ക് പിരിഞ്ഞു

രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണിയെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വിഷയം ഉന്നയിച്ചത്. എന്നാൽ പ്രാധാന്യമോ അടിയന്തര നോട്ടീസിനുള്ള വിഷയമോ അല്ല ഇതെന്ന് സ്പീക്കർ പറഞ്ഞു. വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ നിർദേശിച്ചു. 

എന്നാൽ നിസാര വിഷയം എന്ന് സ്പീക്കർ പറഞ്ഞതിൽ കനത്ത പ്രതിഷേധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എന്നാൽ ഫ്‌ളോറിൽ ഉന്നയിക്കാൻ മാത്രമുള്ള പ്രാധാന്യമില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. ടിവി ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് എങ്ങനെ സഭ ചർച്ച ചെയ്യുമെന്നും സ്പീക്കർ ചോദിച്ചു

തുടർന്ന് സ്പീക്കർ മറ്റ് സഭാ നടപടികളിലേക്ക് കടന്നു. എന്നാൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിപക്ഷം ബാനർ ഉയർത്തി. മുദ്രവാക്യം മുഴക്കിയും പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.
 

See also  സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു

Related Articles

Back to top button