Kerala

വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്‌പ്രേ അടിച്ചു; ഏഴ് കുട്ടികൾക്കും അധ്യാപികക്കും ദേഹാസ്വാസ്ഥ്യം

വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്‌പ്രേ അടിച്ചതിനെ തുടർന്ന് തിരുവനന്തപുരം പുന്നമൂട് സ്‌കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഏഴ് വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ തന്നെ ഇവരെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കുട്ടികൾക്ക് സാരമായ ശ്വാസതടസ്സമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു

പ്ലസ് വൺ സയൻസ് ബാച്ചിലെ കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. റെഡ് കോപ് എന്ന പെപ്പർ സ്‌പ്രേ ആണ് ഉപയോഗിച്ചതെന്ന് കുട്ടികൾ പറയുന്നു.
 

See also  തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിക്ക് ക്രൂര മർദനം; അതീവ ഗുരുതരാവസ്ഥയിൽ

Related Articles

Back to top button