World

ചൈനയിൽ റെയിൽപാളത്തിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു; 11 മരണം

ചൈനയിലെ യുനാൻ പ്രവിശ്യയിൽ ട്രെയിൻ അപകടത്തിൽ 11 പേർ മരിച്ചു. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. റെയിൽപ്പാളത്തിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെയാണ് സീസ്മിക് എക്വിപ്‌മെന്റ് പരിശോധനക്കായി ഓടുകയായിരുന്ന ട്രെയിൻ ഇടിച്ചത്

കുൻമിങ് നഗരത്തിലെ ലുയാംഗ് ടൗൺ റെയിൽവേ സ്‌റ്റേഷനിലാണ് അപകടം. ഉദ്യോഗസ്ഥ വീഴ്ചയാണോ സാങ്കേതിക തകരാറാണോ അപകടത്തിന് ഇടയാക്കിയതെന്ന് വ്യക്തമല്ല. ഒരു ദശാബ്ദത്തിനിടെ ചൈനയിൽ ഏറ്റവും കൂടുതൽ പേർ മരിച്ച ട്രെയിൻ അപകടമാണിത്

ഭൂകമ്പമുണ്ടായാൽ ആഘാതം എത്രത്തോളമായിരിക്കും എന്ന് പരിശോധിക്കുന്നതിനുള്ള ട്രെയിൻ ആണ് ജീവനക്കാരെ ഇടിച്ചത്. ഒരു വളവിൽ വെച്ചായിരുന്നു അപകടം നടന്നതെന്നാണ് വിവരം
 

See also  2025-ലെ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഐസ്‌ലൻഡിനെ തിരഞ്ഞെടുത്തു

Related Articles

Back to top button