Kerala
രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ. തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്‌ടോപ്പ് എടുക്കുന്നതിനായാണ് രാഹുൽ ഈശ്വറിനെ എത്തിച്ചത്. അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിനാണ് രാഹുൽ ഈശ്വറെ അറസ്റ്റ് ചെയ്തത്
രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടെന്നും താൻ നിർത്തില്ലെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. വീട്ടിൽ നിന്നും രാഹുൽ ഈശ്വറെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി.
രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. അതേസമയം സന്ദീപ് വാര്യർ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.



