Kerala

കേരളത്തിൽ എസ്‌ഐആർ നടപടി തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം

കേരളത്തിൽ എസ്‌ഐആർ നടപടികൾ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്‌ഐആറിന്റെ ഭാഗമായ എന്യൂമറേഷൻ ഫോം സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കാൻ കേരളാ സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു

സർക്കാർ ഉയർത്തുന്ന കാര്യങ്ങളിൽ ന്യായമുണ്ടെന്ന് നിരീക്ഷിച്ചാണ് ഒരാഴ്ച കൂടി സമയം നീട്ടുന്ന കാര്യത്തിൽ അപേക്ഷ നൽകാൻ കോടതി നിർദേശിച്ചു. ഈ കാര്യം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കമ്മീഷനോട് കോടതി നിർദേശിച്ചു

നാളെ വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ഇക്കാര്യം വ്യക്തമാക്കി കത്ത് നൽകണമെന്നാണ് സർക്കാരിന് കോടതി നിർദേശം നൽകിയത്. വിഷയത്തിൽ രണ്ട് ദിവസത്തിനകം കമ്മീഷൻ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
 

See also  നവീൻബാബുവിന്റെ മരണം: സിസിടിവി ദൃശ്യങ്ങളും ദിവ്യയുടെ കോൾ രേഖകളും സംരക്ഷിക്കണമെന്ന് കുടുംബത്തിന്റെ ഹർജി

Related Articles

Back to top button