Kerala

ജനുവരിയിൽ മാത്രം വിൽപ്പനയിൽ 70 ശതമാനത്തിന്റെ ഇടിവ്; സ്വർണം വാങ്ങുന്നത് ജ്വല്ലറികൾ നിർത്തി

സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുന്നത് ജ്വല്ലറികൾ താത്കാലികമായി നിർത്തിവെക്കുന്നു. സ്വർണാഭരണങ്ങൾ വാങ്ങാനുള്ള ഉപഭോക്താക്കളുടെ താത്പര്യം കുറഞ്ഞതാണ് ജ്വല്ലറികളുടെ തീരുമാനത്തിന് പിന്നിൽ. നിലവിൽ സ്വർണാഭരണങ്ങളുടെ വിൽപ്പന തീർത്തും കുറവാണ്. അത്യാവശ്യ സാഹചര്യങ്ങളിൽ പുതിയ സ്വർണാഭരണത്തിന് പകരം പഴയത് മാറ്റി വാങ്ങുകയാണ് ഉപഭോക്താക്കൾ ചെയ്യുന്നത്

ജനുവരിയിൽ മാത്രം സ്വർണ വിൽപ്പനയിൽ 70 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. വിലയിൽ 30 ശതമാനത്തിലേറെ വർധനവുണ്ടായതോടെയാണിത്. ആഭരണങ്ങൾക്ക് പകരം നിക്ഷേപത്തിന് വേണ്ടി സ്വർണം വാങ്ങുന്നതിലേക്ക് വിപണിയുടെ ട്രെൻഡ് മാറിയിട്ടുണ്ട്. 

ഗോൾഡ് കോയിൻ, ഗോൾഡ് ബാർ, ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയവയിലേക്കാണ് നിക്ഷേപം ഒഴുകുന്നത്. ഉയർന്ന വിലയിലും ക്രമാനുഗതമായി സ്വന്തമാക്കാൻ കഴിയുന്നതിനാലാണ് ഉപഭോക്താക്കളുടെ താത്പര്യം ഡിജിറ്റൽ ഗോൾഡിലേക്ക് അടക്കം മാറുന്നത്.
 

See also  തിരുവനന്തപുരം വർക്കലയിൽ വന്ദേഭാരത് എക്‌സ്പ്രസ് ഓട്ടോയിലിടിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Related Articles

Back to top button