Kerala

ചേർത്തലയിൽ ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്ന കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ

ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്ന കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്. രാജേഷിനെ കുറ്റക്കാരനായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 

2024 മെയ് 18നാണ് തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ ഭർത്താവ് രാജേഷ് കുത്തിക്കൊന്നത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് തെക്കുഭാഗത്തായിരുന്നു സംഭവം. 

കടകളിലെ കളക്ഷൻ നടത്തുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് അമ്പിളിയുമായി തർക്കത്തിലേർപ്പെടുകയും മുതുകിലും കഴുത്തിലുമായി കുത്തുകയുമായിരുന്നു. മൂന്ന് തവണ കുത്തേറ്റ അമ്പളിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

See also  തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ എംവിഡി ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

Related Articles

Back to top button