Kerala

സ്വന്തം നിലയ്ക്ക് ഓഫീസ് തുടങ്ങി ഇ ശ്രീധരൻ; ഭാര്യ ഉദ്ഘാടനം ചെയ്തു

കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനുള്ള ഡിപിആർ തയ്യാറാക്കാൻ എന്ന് അവകാശപ്പെട്ട് ഇ ശ്രീധരൻ ഓഫീസ് തുറന്നു. പൊന്നാനിയിലാണ് ശ്രീധരൻ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. 

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നോട് ഡിപിആർ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇ ശ്രീധരന്റെ അവകാശവാദം. എന്നാൽ റെയിൽവേയുടെ ഭാഗത്ത് നിന്നോ മന്ത്രിയുടെ ഭാഗത്ത് നിന്നോ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നുമുണ്ടായിട്ടില്ല. തങ്ങൾക്ക് ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെയും വാദം.

ഇന്ന് മുതൽ പ്രവർത്തനം തുടങ്ങുമെന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആയിരിക്കും പ്രവർത്തനം. സ്റ്റേഷനുകളിലായി നിശ്ചയിച്ച സ്ഥലങ്ങളിൽ പരിശോധന നടത്തും. ഇതിന് ശേഷമാകും സർവേ നടപടികളെന്നും ശ്രീധരൻ പറഞ്ഞു.
 

See also  നിലവിലെ രണ്ട് മാസത്തെ മധ്യവേനലവധി ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നത് ചർച്ചയാക്കാമെന്ന് മന്ത്രി

Related Articles

Back to top button