Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചാലുടൻ കസ്റ്റഡിയിലെടുക്കാൻ ഇഡി; തിരുവല്ലയിൽ റെയ്ഡ്

ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയാനിരിക്കെ പുറത്ത് വലവിരിച്ച് ഇഡി. പോറ്റിക്ക് ജാമ്യം ലഭിച്ചാലുടൻ പിടികൂടാനാണ് ഇ ഡിയുടെ നീക്കം. ഇതിനായി ഇഡി സമൻസ് തയ്യാറാക്കിയിട്ടുണ്ട്

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലുടൻ പോറ്റിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആണ് ഇഡിയുടെ നീക്കം. ജാമ്യം ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു കൊണ്ടുള്ള സമൻസ് നൽകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്

അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിൽ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് എം മുൻ ജില്ലാ പ്രസിഡന്റ് എൻഎം രാജുവിന്റെ തിരുവല്ലയിലെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തുകയാണ്.
 

See also  മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല; ചെയർമാന്റെ മരണം ജോലികളെ ബാധിക്കില്ലെന്നും ടിഎ ജോസഫ്

Related Articles

Back to top button