Local

ഇൻ്റർ കോളേജിയേറ്റ് ഫെസ്റ്റ്; സെൻ്റ് ജോസഫ്സ് കോളേജ് ദേവഗിരി ചാമ്പ്യൻമാർ

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് സംഘടിപ്പിച്ച ഇൻ്റർ കോളേജിയേറ്റ് ഫെസ്റ്റിൽ സെൻ്റ് ജോസഫ്സ് കോളേജ് ദേവഗിരി ചാമ്പ്യൻമാർ. ‘അസ്ത്ര 2026’ എന്ന പേരിൽ സംഘടിപ്പിച്ച ഫെസ്റ്റിൽ
സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നായി നാന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ഇ-സ്പോർട്സ്, ഫോട്ടോഗ്രാഫി, ബിസിനസ് ക്വിസ്, ഫാഷൻ ഷോ, തീം ഡാൻസ്, കോഡിങ്, റീൽ മേക്കിങ് ലോഗോ മേക്കിങ്, ബെസ്റ്റ് മാനേജർ തുടങ്ങി പതിനഞ്ചോളം ഇനങ്ങളിലായിരുന്നു മത്സരം.
ജേതാക്കൾക്കുള്ള ചാത്തംകണ്ടത്തിൽ ഫൈനാൻസ് അരീക്കോട് സ്പോൺസർ ചെയ്ത ട്രോഫി കോളേജ് പ്രിൻസിപ്പൽ ഫാ. ജോബി എം. എബ്രഹാം സമ്മാനിച്ചു.
അങ്ങാടിക്കടവ് ഡോൺ ബോസ്കോ
കോളേജ് മാനേജർ ഡോ.ഫാ ജോയി ഉള്ളാട്ടിൽ മുഖ്യാതിഥിയായി. മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് കോളേജ്
മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷനായി. കോളേജ് വിദ്യാർഥികൾക്ക് കലാ-സാംസ്കാരിക- സാങ്കേതിക കഴിവുകൾ പ്രകടിപ്പിക്കാൻ
അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിജയികൾക്ക് ഒരു ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസുകളും ട്രോഫിയും സർട്ടിഫിക്കേറ്റും വിതരണം ചെയ്തു.
ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറിയ എൻ.കെ.റിഷിൻ്റെ സംഗീത നിശ ശ്രദ്ധേയമായി. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.ഷിനോ ജോയ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർമാരായ സി.സുധീഷ്, കെ.യു. അഭിരാമി, കോളേജ് യൂണിയൻ ചെയർപേഴ്സൺ അക്ഷയ് സേവ്യർ, വിദ്യാർഥി കോ-ഓർഡിനേറ്റർമാരായ മുക്താർ, വസുദേവ്, ഷിംന എന്നിവർ നേതൃത്വം നൽകി.

മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് സംഘടിപ്പിച്ച ഇൻ്റർ കോളേജിയേറ്റ് ഫെസ്റ്റ് അസ്ത്ര 26 ൽ ചാമ്പ്യൻമാരായ സെൻ്റ് ജോസഫ്സ് കോളേജ് ദേവഗിരിക്ക് കോളേജ് പ്രിൻസിപ്പൽ ഫാ. ജോബി എം. എബ്രഹാം ട്രോഫി സമ്മാനിക്കുന്നു.

See also  മകൾ ഒളിച്ചോടി എന്നപേരിൽ വ്യാജ പോസ്റ്റ്; ലീഗ് പ്രവത്തകർക്കെതിരെ പരാതി നൽകി സമസ്ത നേതാവ് സത്താർ പന്തല്ലൂർ

Related Articles

Back to top button