Kerala

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; വാഹനാപകട കേസിൽ മണിയൻപിള്ള രാജു അറസ്റ്റിൽ

വാഹനാപകട കേസിൽ നടൻ മണിയൻപിള്ള രാജുവിനെ അറസ്റ്റ് ചെയ്തു. മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു. മൂന്ന് കുറ്റങ്ങളാണ് താരത്തിനെതിരെ എഫ്‌ഐആറിലുള്ളത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, ജീവഹാനി വരുത്താവുന്ന രീതിയിൽ വാഹനമോടിച്ചു, ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിവയാണ് കുറ്റങ്ങൾ

അതേസമയം പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ താൻ വിളിച്ച് പറഞ്ഞിരുന്നതായി മണിയൻപിള്ള രാജു പറഞ്ഞു. മൊഴി നൽകാനായി മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ എത്തിയതായിരുന്നു നടൻ. തന്റെ കാറിൽ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്നും നടൻ പറഞ്ഞു

താനൊരു കാൻസർ രോഗിയാണ്. രാത്രി പോലീസ് സ്‌റ്റേഷനിൽ വരാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. രാത്രി വീട്ടിൽ ഭാര്യ ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളുവെന്നും മണിയൻപിള്ള രാജു പറഞ്ഞു. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. രണ്ട് പേരുടെയും പരുക്ക് ഗുരുതരമാണ്.
 

See also  വീണ്ടും ന്യൂനമർദം: സംസ്ഥാനത്ത് മഴ ശക്തമാകും, 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

Related Articles

Back to top button