ജയറാമിന് ഇഡിയുടെ സമൻസ്, അടുത്താഴ്ച ഹാജരാകണം

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ഇഡി നോട്ടീസ് നൽകി. അടുത്താഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ളയിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ൻ പോറ്റിയമായുള്ള ബന്ധത്തിലാണ് നടപടി
ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിൽ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന. ഇതിൽ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ജയറാമിന് സമൻസ് നൽകിയത്. സ്വർണക്കൊള്ളിൽ പ്രതികൾക്കപ്പുറത്തേക്ക് 12 പേർക്കാണ് ഇഡി സമൻസ് അയച്ചത്
ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാർഥനകളും നടത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ പണം വാങ്ങിയിട്ടുണ്ട്. പോറ്റിയുമായുള്ള പരിചയത്തിന്റെ പേരിലാണ് ശബരിമലയിലെ വിശിഷ്ട വസ്തുക്കൾ വീട്ടിൽ വെച്ച് പൂജ നടത്തിയതെന്നാണ് ജയറാം നേരത്തെ പറഞ്ഞത്.


