Kerala

ഡോ. ഡി. സജിത് ബാബു കേരളത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാകും; ഉത്തരവ് ഉടൻ പുറത്തിറങ്ങും

തിരുവനന്തപുരം: ഡോ.ഡി. സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം നൽകിയ മൂന്നുപേരുടെ പട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് സജിത് ബാബുവിന്റെ പേര് തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

നിലവിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു സജിത് ബാബു. സി.ഇ.ഒ ആയിരുന്ന രത്തൻ ഖേൽക്ക‍ർ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായതോടെ എ. കൗശികനെ പകരം നിയമിച്ചിരുന്നു. എന്നാൽ കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതോടെയാണ് പുതിയ നിയമനം. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ സജിത് ബാബു കാസർകോട് കളക്ടറായടക്കം പ്രവർത്തിച്ചിരുന്നു.

See also  സ്‌കൂൾ കായികമേള സമാപന സമ്മേളനത്തിലെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Related Articles

Back to top button