ന്യൂനപക്ഷ വിഭാഗങ്ങൾ മതം പറഞ്ഞ് സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ കടന്നുകൂടിയവർ: വെള്ളാപ്പള്ളി

മുസ്ലീം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് അധികാരത്തിൽ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കി. കിട്ടിയതൊന്നും പോരാ എന്നതാണ് അവരുടെ നിലപാടെന്നും സംഘടനയുടെ മുഖമാസികയായ യോഗനാദത്തിലൂടെ വെള്ളാപ്പള്ളി ആരോപിച്ചു
കഴിഞ്ഞ 10 വർഷം അധികാരത്തിൽ ഇല്ലാതിരുന്നതിനാൽ ഇനി അധികാരത്തിൽ വന്നാൽ ആ പത്ത് വർഷത്തെ കുറവ് കൂടി നികത്തുന്ന തരത്തിൽ എല്ലാം സ്വന്തമാക്കാൻ ലീഗ് ശ്രമിക്കും. ഈഴവരടക്കമുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണെന്നും വെള്ളാപ്പള്ളി ലേഖനത്തിൽ പറയുന്നു
ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞ് തന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ കടന്നുകൂടിയവരാണ്. മുസ്ലീം, ക്രൈസ്തവ സമുദായങ്ങൾ അവരുടെ സ്വന്തം പാർട്ടികളുണ്ടാക്കി എംഎൽഎമാരെയും എംപിമാരെയും മന്ത്രിമാരെയും സൃഷ്ടിച്ച് അധികാര കസേരകളിൽ അടയിരിക്കുന്നു. അർഹതപ്പെട്ടതും അതിലപ്പുറവും കിട്ടിയിട്ടും മുറുമുറുപ്പ് മാറാത്തവരാണ് ഇവരിലേറെയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു


