Kerala

അവർക്കില്ലാത്ത ആവലാതി എന്തിനാണ് വിഡി സതീശന്; വിമർശനവുമായി അഖിൽ മാരാർ

എൻഡിഎ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമർശനവുമായി അഖിൽ മാരാർ. കാന്തപുരം മുസ്ലിയാർ പ്രധാനമന്ത്രിയെ കണ്ടശേഷം നടത്തിയ പ്രസ്താവന യഥാർഥത്തിൽ ബാധിക്കേണ്ടത് പോപുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകൾക്കാണ്. അവർ നിശബ്ദരാകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥനാകുകയും ചെയ്യുന്നതാണ് കണ്ടതെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു

എന്തിനാണ് മുസ്ലിംമത പണ്ഡിതർക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാകുന്നത്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം സംസാരിക്കുന്നതിന് പകരം മതവും വർഗീയതയും ചർച്ചയാക്കുന്നതിനോട് മുമ്പേ എതിരഭിപ്രായമുള്ള ആളാണ് താൻ വർഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരത്തിൽ തിരികെ എത്താമെന്ന കാഴ്ചപ്പാട് നല്ലതല്ല

മതവും ജാതിയുമൊക്കെ വിട്ട് ജനങ്ങൾക്ക് എങ്ങനെ സന്തോഷകരമായ ജീവിതം നൽകാം, പുതുതലമുറക്ക് മനോഹരമായ ഭാവി എങ്ങനെ നൽകാം എന്നാണ് ചിന്തിക്കേണ്ടതെന്നും അഖിൽ മാരാർ ചോദിച്ചു. ജമാഅത്തെ ഇസ്ലാമിക്ക് മാത്രമല്ല ആർഎസ്എസിനും പഴയ വർഗീയതയില്ല എന്ന് കാന്തപുരം ഉസ്താദിന് തോന്നിയാൽ അത് അംഗീകരിക്കുകയല്ലേ വേണ്ടതെന്നും അഖിൽ മാരാർ ചോദിക്കുന്നു.
 

See also  സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു

Related Articles

Back to top button