Kerala

സർജറി ചെയ്തത് ഡോ. ഷാഹിദ; വിഷയം ഗൗരവമായി എടുക്കുകയാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ്

വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ. വയറ്റിൽ മുഴയുമായാണ് ഉഷ ചികിത്സക്കായി വന്നത്. വലിയ മുഴ ആയതിനാലാണ് സർജറി നടത്തിയത്. അഡ്മിറ്റാകാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ അഡ്മിറ്റാകാൻ കഴിയില്ലെന്ന് പറഞ്ഞത് അവർ തന്നെയാണ്, പിന്നീട് വരാമെന്ന് പറഞ്ഞുവെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ബി പത്മകുമാർ പറഞ്ഞു

അതേസമയം ഉഷക്ക് ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോക്ടർ ഷാഹിദയാണെന്നും ഇവർ അറിയിച്ചു. വിഷയം ഗൗരവമായി എടുക്കുകയാണ്. സർജറി നടന്നത് കൊവിഡ് സമയത്താണ്. 2021 മെയ് 12നാണ് സർജറി ചെയ്തത്. 15ാം തീയതി ഡിസ്ചാർജ് ചെയ്തു. ഉഷ പിന്നീട് ആശുപത്രിയിൽ എത്തിയിട്ടില്ല

സംഭവം നിർഭാഗ്യകരമാണ്. നാലംഗ സംഘം ഇക്കാര്യം അന്വേഷിക്കും. സർജറിക്ക് നേതൃത്വം നൽകിയത് ഡോക്ടർ ഷാഹിദയാണ്. അവരിപ്പോൾ സർവീസിലുണ്ട്. കേസ് ഷീറ്റ് പരിശോധിച്ചു. എല്ലാ ഉപകരണങ്ങളും സർജറിക്ക് മുമ്പും പിമ്പും ഉണ്ടെന്നാണ് റിപ്പോർട്ടിൽ. രണ്ടാമത് നടന്നത് വലിയ സർജറിയാണ്. ഉപകരണം അകത്തുണ്ടായിരുന്നുവെങ്കിൽ കാണേണ്ടതാണെന്നും ഇവർ പറഞ്ഞു
 

See also  മന്ത്രി ആർ ബിന്ദുവിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ അന്തരിച്ചു

Related Articles

Back to top button