Kerala

തെക്കൻ, മധ്യ കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇന്നും നാളെയും ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ഇന്ന് അഞ്ച് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

മലയോര മേഖലകളിൽ ഇടിമിന്നലോടു കൂടിയ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
 

See also  കടകംപള്ളിയിലേക്കും വാസവനിലേക്കും അന്വേഷണമെത്തും; മന്ത്രിമാർ അറിയാതെ സ്വർണക്കൊള്ള നടക്കില്ല: കെ മുരളീധരൻ

Related Articles

Back to top button