Kerala

മന്ത്രിയുടെ ദേഹത്ത് പ്രതിഷേധക്കാർ തൊട്ടിട്ടില്ല; സംഭവം കെട്ടിച്ചമച്ചതാകാൻ സാധ്യത: സണ്ണി ജോസഫ്

ആരോഗ്യമന്ത്രി വീണ ജോർജിന് കെ എസ് യു പ്രവർത്തകരുടെ കയ്യേറ്റത്തിൽ പരുക്കേറ്റ സംഭവത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മന്ത്രിയുടെ ദേഹത്ത് പ്രതിഷേധക്കാർ തൊട്ടിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. സംഭവം കെട്ടിച്ചമച്ചതാകാനാണ് സാധ്യതയെന്നും സണ്ണി ജോസഫ് പറഞ്ഞു

മന്ത്രിയുടെ സമീപത്ത് പോലും പ്രതിഷേധക്കാർ പോയിട്ടില്ലെന്നാണ് ആദ്യ അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പുറത്തുവന്ന ദൃശ്യങ്ങളിലും പ്രാഥമിക അന്വേഷണത്തിലും അതാണ് വ്യക്തമാകുന്നത്. ഇനി ആരെങ്കിലും മന്ത്രിയെ ആക്രമിച്ചെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും സതീശൻ പറഞ്ഞു

സംഭവത്തിൽ അഞ്ച് കെ എസ് യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് അതുൽ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. മന്ത്രിയെ കൊല്ലാനാണ് ശ്രമം നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് അറിഞ്ഞു കൊണ്ടുള്ള ആക്രമണമാണ് നടന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

See also  ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു

Related Articles

Back to top button