Kerala

സിനിമ, സീരിയൽ നടനും നാടക പ്രവർത്തകനുമായ വിപി രാമചന്ദ്രൻ അന്തരിച്ചു

സിനിമ, സീരിയൽ നടനും സംവിധായകനുമായ വിപി രാമചന്ദ്രൻ അന്തരിച്ചു. 81 വയസായിരുന്നു. സംഗീത നാടക അക്കാദമി ജേതാവ് കൂടിയാണ്. റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥനുമായിരുന്നു.

സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കും. 19 സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിരവധി സിനിമകൾക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു

കിളിപ്പാട്ട്, അപ്പു, അയ്യർ ദ ഗ്രേറ്റ്, കഥാനായിക, ഷെവലിയാർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, ദയ, അതിജീവനം, വർണപ്പകിട്ട്, കുങ്കുമച്ചെപ്പ്, ഗംഗോത്രി തുടങ്ങിയവയാണ് പ്രധാന സിനിമകൾ.

The post സിനിമ, സീരിയൽ നടനും നാടക പ്രവർത്തകനുമായ വിപി രാമചന്ദ്രൻ അന്തരിച്ചു appeared first on Metro Journal Online.

See also  ഇവര് എല്ലാരും കാറില്‍ പോകുന്നത് എന്തിനാ..; ഗതാഗതം സ്തംഭിപ്പിച്ച് സമ്മേളനം നടത്തുന്നതിനെ ന്യായീകരിച്ച് എ വിജയരാഘവന്‍

Related Articles

Back to top button