Kerala

ഡാറ്റ ചോർത്തിയിട്ടില്ലെന്ന് സർക്കാർ സത്യവാങ്മൂലം; മുഖ്യമന്ത്രിയുടെ സന്ദേശം രാഷ്ട്രീയപരമല്ല

സർക്കാർ ജീവനക്കാരുടെ ഡാറ്റ ചോർച്ച വിവാദത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി നിലനിൽക്കില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോർത്തിയിട്ടില്ല

മുഖ്യമന്ത്രിയുടെ സന്ദേശം രാഷ്ട്രീയപരമെന്ന് പറയാനാകില്ല. ബജറ്റിൽ അനുവദിച്ച കാര്യങ്ങളാണ് സന്ദേശത്തിലുള്ളത്. സേവനങ്ങൾ നൽകിയ ജീവനക്കാരോടുള്ള ആദരവാണ് മുഖ്യമന്ത്രിയുടെ സന്ദേശത്തിലൂടെ പ്രകടിപ്പിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു

മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിവിവരങ്ങൾ സൂക്ഷിച്ചിട്ടില്ല. ഡിഎ കുടിശ്ശിക അനുവദിച്ചതും എച്ച്ആർഎ പുനഃസ്ഥാപിച്ചതും ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
 

See also  നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകും

Related Articles

Back to top button