Kerala

മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് അടക്കം 15 ട്രാൻസ്‌ജെൻഡേഴ്‌സ് ബിജെപിയിൽ ചേർന്നു

മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് അടക്കം 15 ട്രാൻസ്‌ജെൻഡേഴ്‌സ് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇവർക്ക് അംഗത്വം നൽകി. സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ തുടങ്ങിയവരാണ് ബിജെപി അംഗത്വമെടുത്തത്

ഇറാൻ നടത്തിയ ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രിയും കോൺഗ്രസും ഒരക്ഷരം പറഞ്ഞില്ലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണ്. സിപിഎമ്മും കോൺഗ്രസും നടത്തുന്നത് പ്രീണന രാഷ്ട്രീയമാണ്. എവിടെയാണെങ്കിലും ഇന്ത്യക്കാരെ രക്ഷിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സിപിഎമ്മും കോൺഗ്രസും പുലർത്തുന്നത് അവസരവാദ രാഷ്രീയമാണ്. ഇരു കൂട്ടർക്കും രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുരയാണ്. താൻ സ്‌കോർ ചെയ്യാനാഗ്രഹിക്കുന്നത് രാഷ്ട്രീയ പോയിന്റല്ല. പ്രീണന രാഷ്ട്രീയം ആവശ്യമില്ല. പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ ആത്മാർത്ഥത ഉണ്ടാവണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

See also  വൈഭവിയുടെ സംസ്‌കാരം ഷാർജയിൽ നടന്നു; വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

Related Articles

Back to top button